07:54pm 17 August 2026
NEWS
ഖൽബിലുണ്ട് എന്റെ നബി ജില്ലാ നബിദിന റാലി സംഘടിപ്പിച്ചു.
17/08/2026  06:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഖൽബിലുണ്ട് എന്റെ നബി ജില്ലാ നബിദിന റാലി സംഘടിപ്പിച്ചു.

കൊച്ചി : വിശ്വപ്രവാചകൻ മുഹമ്മദ് നബിയുടെ 1501-ാമത് ജന്മദിനാഘേഷങ്ങളുടെ ഭാഗമായി 'ഖൽബിലുണ്ട് എന്റെ നബി' എന്ന പ്രമേയത്തിൽ കേരള മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിററിയുടെ നേതൃത്വത്തിൽ വിശുദ്ധ റബീഇനെ വിളംബരപ്പെടുത്തി കൊണ്ട് പ്രസ്ഥാന കുടുംബം സംഘടിപ്പിച്ച ജില്ലാ നബിദിന റാലി ഓഗസ്റ്റ് കലൂർ മണപ്പാട്ടി പറമ്പിനു സമീപത്ത് ജഡ്‌ജസ് അവന്യുവിൽ നിന്ന് ആരംഭിച്ച് സെൻ്റിനറി ഗാർഡിൻ്റെയും ദഫ് മേളങ്ങളുടേയും അകമ്പടിയോടെ മറൈൻ ഡ്രൈവ് വഞ്ചി സ്ക്വയറിൽ സമാപിച്ചു. റാലിക്ക് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ വി എച്ച് അലി ദാരിമി, ജില്ലാ പ്രസിഡൻ്റ് സി ടി ഹാഷിം തങ്ങൾ, ജനറൽ സെക്രട്ടറി എം പി അബ്ദുൽ ജബ്ബാർ സഖാഫി, സ്റ്റേറ്റ് എക്‌സികുട്ടീവ് സി എ ഹൈദ്രോസ് ഹാജി, എസ് വൈ എസ് ജില്ല പ്രസിഡൻ്റ് കെ എസ് എം ഷാജഹാൻ സഖാഫി, ജനറൽ സെക്രട്ടറി വി കെ ജലാൽ, എസ് ജെ എം ജില്ലാ പ്രസിഡന്റ് അഷ്റഫ് സഖാഫി ജനറൽ സെക്രട്ടറി സലിം അൽ ഹസനി, എസ് എം എ ജില്ലാ പ്രസിഡൻ്റ് സിദ്ധീഖ് അശ്അരി, ജനറൽ സെക്രട്ടറി അബ്ദുള്ള നദ്‌വി, എസ് എസ് എഫ് ജില്ലാ പ്രസിഡൻ്റ് നൗഫൽ സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഹിജാസ്, നേതാക്കളായ എം എം അബ്ദുൽ കരീം മണക്കാടൻ, എം എസ് അബൂബക്കർ, തുടങ്ങി പ്രസ്ഥാന ഘടകങ്ങളുടെ ജില്ലാ കാബിനറ് അംഗങ്ങൾ നേതൃത്വം നൽകി. വഞ്ചിസ്ക്വയറിൽനടന്ന സമാപനത്തിൽ നേതാക്കൾ സംസാരിച്ചു.

കേരള മുസ്ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026 ഓഗസ്റ്റ് 30 ന് 21-ാമത് ഹുബ്ബുറസൂൽ കോൺഫറൻസ് - പ്രവാചക പ്രകീർത്ഥന സദസ്സ് എറണാകുളത്ത് നടക്കും. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുന്ന പ്രവാചക പ്രകീത്തന കാവ്യം ശറഫൽ അനാം മൗലിദ് സദസ്സിൽ മർക്കസ് പ്രസിഡൻ്റ് സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർത്ഥന നിർവഹിക്കും. ഇന്ത്യൻ ഗ്രാന്റ് മുഫ്‌തി സുൽത്താനുൽ ഉലമ കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ ഹുബ്ബുറസുൽ പ്രഭാഷണം നടത്തും. കേരളാ മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയും മഅദിൻ അക്കാദമി ചെയർമാനുമായ ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീൽ ബുഹാരി. മൗലാനാ പേരോട് അബ്ദുറഹ്‌മാൻ സഖാഫി, എസ്. വൈ. എസ് സംസ്ഥാന പ്രസിഡൻ്റ് ഡോക്ട‌ർ അബ്ദുൽ ഹക്കീം അസ്ഹരി, എസ് എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോക്ടർ അബൂബക്കർ, ജന പ്രതിനിധികൾ, സാമൂഹ്യ സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ മണ്ഡലങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img